ബെന്യാമീൻ
6ബെന്യാമീന്റെ മൂന്നുപുത്രന്മാർ:
ബേല, ബേഖെർ, യെദീയയേൽ
7ബേലയുടെ പുത്രന്മാർ:
എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ ആകെ അഞ്ചു കുടുംബത്തലവന്മാർ; അവരുടെ വംശാവലിരേഖകളിൽ 22,034 യോദ്ധാക്കളുടെ പേരുവിവരം ചേർത്തിട്ടുണ്ട്.
8ബേഖെരിന്റെ പുത്രന്മാർ:
സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, അലേമെത്ത്. ഇവരെല്ലാം ബേഖെരിന്റെ പുത്രന്മാരായിരുന്നു. 9അവരുടെ വംശാവലിരേഖകളിൽ കുടുംബത്തലവന്മാരുടെയും 20,200 യോദ്ധാക്കളുടെയും പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
10യെദീയയേലിന്റെ പുത്രൻ:
ബിൽഹാൻ.
ബിൽഹാന്റെ പുത്രന്മാർ:
യെയൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയന, സേഥാൻ, തർശീശ്, അഹീശാഫർ. 11ഈ യെദീയയേലിന്റെ പുത്രന്മാരെല്ലാം കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുലത്തിൽ 17,200 യോദ്ധാക്കൾ യുദ്ധത്തിനു പുറപ്പെടാൻ എപ്പോഴും സന്നദ്ധരായി ഉണ്ടായിരുന്നു.
12ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ ആഹേരിന്റെ പിൻഗാമികളും.


