ഏശാവിന്റെ പുത്രന്മാർ

35ഏശാവിന്റെ പുത്രന്മാർ:

എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

36എലീഫാസിന്റെ പുത്രന്മാർ:

തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്,

തിമ്നയിലൂടെ അമാലേക്ക്.

37രെയൂവേലിന്റെ പുത്രന്മാർ:

നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.

ഏദോമ്യനായ സേയീരിന്റെ വംശാവലി

38സേയീരിന്റെ പുത്രന്മാർ:

ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

39ലോതാന്റെ പുത്രന്മാർ:

ഹോരി, ഹോമാം. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

40ശോബാലിന്റെ പുത്രന്മാർ:

അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.

സിബെയോന്റെ പുത്രന്മാർ:

അയ്യാ, അനാ

41അനായുടെ പുത്രൻ:

ദീശോൻ.

ദീശോന്റെ പുത്രന്മാർ:

ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ

42ഏസെരിന്റെ പുത്രന്മാർ:

ബിൽഹാൻ, സാവാൻ, യാക്കാൻ.

ദീശാന്റെ പുത്രന്മാർ:

ഊസ്, അരാൻ.

ഏദോമ്യരാജാക്കന്മാർ:

43ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:

ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.

44ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.

45യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.

46ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.

47ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.

48സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.

49ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.

50ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. 51ഹദദും മരിച്ചു.

ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു:

തിമ്നാ, അല്വാ, യെഥേത്ത്, 52ഒഹൊലീബാമാ, ഏലാ, പീനോൻ, 53കെനസ്, തേമാൻ, മിബ്സാർ, 54മഗ്ദീയേൽ, ഈരാം.

ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.